BIBLE HISTORY

ബൈബിള്‍ ചരിത്രപഠനം (Bible an Inroduction)
By: Pastor Johnson G.Varghese
1.    ആമുഖം
2.    ബൈബിളിന്‍റെ ഉദ്ദേശം
3.    ബൈബിള്‍ എഴുതപ്പെട്ടത് എപ്പോള്‍?
4.    പഴയ-പുതിയ നിയമം എഴുതപ്പെട്ട കാലഘട്ടങ്ങള്‍?
5.    ബൈബിള്‍ എഴുതിയത് ആര്?
6.    ബൈബിള്‍ എഴുതപ്പെട്ട സ്ഥലങ്ങള്‍?
7.    വേദപുസ്തകത്തിന്‍റെ ആധികാരികത?
8.    ബൈബിള്‍ മൊത്തത്തില്‍?
9.    ആദ്യ ബൈബിള്‍ ഏതു ഭാഷയില്‍?
10.  മലയാളം ബൈബിളിന്‍റെ ഉത്ഭവം?
11.  ബൈബിള്‍വിഭജനം?
12.  വേദപുസ്തകത്തിന് ബൈബിളില്‍ പറയപ്പെടുന്ന പേരുകള്‍?
13.  വേദപുസ്തകത്തിന്‍റെ പ്രത്യേകതകള്‍?
14.  ദൈവവചനത്തിന്‍റെ ശക്തി?
15.  മനുഷ്യനില്‍ ദൈവവചനത്തിന്‍റെ കര്‍ത്തവ്യങ്ങള്‍?
16.  ദൈവവചനത്തിന്‍റെ മറ്റ് പേരുകള്‍?
17.  ദൈവവചനത്തോടുള്ള മനുഷ്യന്‍റെ സമീപനരീതി?
18.  എന്താണ് ദൈവവചനം?
19.  ബൈബിളില്‍ മറഞ്ഞിരിക്കുന്ന ബൈബിള്‍?
20.  പഴയനിയമത്തിലെ പഴകീയനിയമം?
21.  പഴയനിയമവും പുതിയനിയമവും തമ്മിലുള്ള ചില താരതമ്യങ്ങള്‍?
22.  യേശുക്രിസ്തു-ദൈവവചനം
23.  ഉപസംഹാരം.


1.  ആമുഖം.
‘Biblia’എന്ന ഗ്രീക്ക് വാക്കില്‍ നിന്നാണ് Bible എന്ന വാക്ക് ഉളവായത്. Bibliaഎന്ന് ഗ്രീക്ക് വാക്കിന്‍റെ അര്‍ത്ഥം ഇംഗ്ളീഷില്‍ Books എന്നാണ്.
              ബൈബിളിനെ നാം വേദപുസ്തകം എന്ന് വിളിക്കുന്നു. എന്നാല്‍ വേദപുസ്തകം എന്ന് പേര്‍ ബൈബിളില്‍ പറയുന്നില്ല. ബൈബിളിന്‍റെ പരിഭാഷകന്‍മാര്‍ സത്യവേദപുസ്തകം എന്ന പേര് നല്‍കിയെന്നേയുള്ളൂ. വേദം എന്നു പറഞ്ഞാല്‍ അറിവ് നല്‍കുന്നത് എന്നര്‍ത്ഥം. അറിവുകളുടെ ഒരു ശേഖരമാണ് ബൈബിള്‍. എന്നാല്‍ അറിവ് നല്‍കുക എന്ന ലക്ഷ്യത്തോടെ രചിച്ചതല്ല ബൈബിള്‍. വിവിധ എഴുത്തുകാര്‍,വിവിധ ഭാഷകളില്‍,വിവിധ സാഹചര്യങ്ങളില്‍ നിന്നുകൊണ്ട്  എഴുതിയ 66 പുസ്തകങ്ങളുടെ സമാഹരണമാണ് നമ്മുടെ കൈകളില്‍ ഇപ്പോള്‍ ഇരിക്കുന്ന ബൈബബിള്‍.എഴുതിയവരില്‍ തന്നെ പലരും അന്യോന്യം കണ്ടിട്ടില്ലായെങ്കിലും ഒരേ വിഷയത്തിന്‍റെ പലഭാഗങ്ങള്‍ അവര്‍ ഒരുപോലെ അനാവരണം ചെയതിരിക്കുന്നു.ഇങ്ങനെ വിവിധ എഴുത്തുകാര്‍ വിവിധ സാഹചര്യങ്ങളിലും, സ്ഥലങ്ങളിലും, ഭാഷകളിലും, കാലദൈര്‍ഘ്യത്തിലും ആണ് ബൈബിള്‍ എഴുതിയെങ്കിലും ഇത് ഒരു വ്യക്തിയുടെ ഗ്രന്ഥം പോലെയിരിക്കുന്നു എന്നുള്ളതാണ് ഏറ്റവും അത്ഭുതകരമായ വിഷയം!. ഇത് ബൈബിളിന് മാത്രം അവകാശപ്പെടാവുന്ന മേന്‍മയാണ്. ചുരുക്കത്തില്‍ 66 ദൈവീകപുസ്തകങ്ങളുടെ സമഗ്രമായ ഒരു ലൈബ്രറിയാണ് ബൈബിള്‍ എന്നു തന്നെ പറയാം.
              ലോകത്തോടുള്ള ദൈവത്തിന്‍റെ ഉദ്ദേശ്യവും ദൈവപ്രവര്‍ത്തികളുടെ ആകെ തുകയും ആണ് ബൈബിള്‍ നമ്മോട് അറിയിക്കുന്നത്. ദൈവം മനുഷ്യന്‍റെ ഉള്ളില്‍ നല്കി(inspiration)ആത്മപ്രേരണയാല്‍ എഴുതിയതാണ് ബൈബിള്‍.

2.  ബൈബിളിന്‍റെ ഉദ്ദേശം
     ബൈബിള്‍ എന്ന് പറയുന്നത് മനുഷ്യര്‍ക്ക് ദൈവം കാലാകാലങ്ങളായി നല്‍കിയിരിക്കുന്ന അരുളപ്പാടുകളാണ്. ആത്യന്തികമായി ദൈവം ബൈബിളിനെ ലോകമാനവജാതിക്ക് നല്‍കിയിരിക്കുന്നതിന്‍‍റെ ഉദ്ദേശം യോഹന്നാന്‍ സുവിശേഷം 20:31 വ്യക്തമാക്കുന്നു.”യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങള്‍ വിശ്വസിക്കേണ്ടുന്നതിനും വിശ്വസിച്ചിട്ട് അവന്‍റെ നാമത്തില്‍ നിങ്ങള്‍ക്ക് ജീവന്‍ ഉണ്ടാകേണ്ടതിനും ഇതു എഴുതിയിരിക്കുന്നു. “ആകയാല്‍ ബൈബിള്‍ പൂജിക്കുവാനുള്ളതല്ല. ജീവരക്ഷയ്ക്കായി പ്രയോഗിക്കുവാനുള്ള ആയുധമാണ്.

3.  ബൈബിള്‍ എഴുതപ്പെട്ടത് എപ്പോള്‍
    ബൈബിള്‍ ഒരു പ്രത്യേക കാലയളവിലോ, ഒരു പ്രത്യേക സ്ഥലത്തോ വച്ചല്ല എഴുതപ്പെട്ടത്. വിവിധ എഴുത്തുകാര്‍,വിവിധ ഭാഷകളില്‍,വിവിധ സാഹചര്യത്തില്‍ നിന്നുകൊണ്ട് എഴുതിയ പുസ്തകങ്ങളെ സമാഹരിച്ച് കൊണ്ടാണ് ആദ്യ ബൈബിള്‍ പ്രസിദ്ധീകരിച്ചത്. എഴുത്തുകാര്‍ മിക്കവരും അന്യോന്യം കാണുകയോ സംസര്‍ഗ്ഗം പുലര്‍ത്തുകയോ ചെയ്തിട്ടില്ല. ഒടുവിലത്തെ എഴുത്തുകാരന്‍ ജനിക്കുന്നതിന് 1450 വര്‍ഷെ മുന്‍പ് ആദ്യ എഴുത്തുകാരന്‍ അന്തരിച്ചു. പഴയനിയമം എഴുതപ്പെട്ടത് 1500 to 400 BC കൊല്ലം മുമ്പും പുതിയ നിയമം എഴുതിയത് 40 to 90 AD കാലഘട്ടത്തിലുമാണ്.നാം വായിക്കുന്ന പഴയനിയമവും യഹൂദന്‍മരുടെ ബൈബിളും ഒന്നു തന്നൊണ്. എന്നാല്‍ പുസ്തകങ്ങള്‍ ക്രമീകരിച്ചിരിക്കുന്നതിന് ചില വ്യതിയാനങ്ങള്‍ ഉണ്ടെന്നുമാത്രം. യഹൂദന്‍മാരുടെ ബൈബിളിനെ Tanak(Hebrew bible) എന്നാണ് പറയുന്നത്.
4.  പുതിയ നിയമം എഴുതപ്പെട്ട കാലഘട്ടങ്ങള്‍

5.  ബൈബിള്‍ എഴുതിയത് ആര്?
      66 പുസ്തകങ്ങളായ  വിശുദ്ധപുസ്തകം ഏകദേശം 40 വ്യക്തികളാല്‍ എഴുതപ്പെട്ടു. മൂന്ന് ഭൂഖണ്‍ഡങ്ങളിലുള്ള 12 രാജ്യങ്ങളിലാണ് അവര്‍ ജീവിച്ചിരുന്നത്. വിവിധ സംസ്കാരങ്ങളിലും സാഹചര്യങ്ങളിലും ജീവിച്ചവരായിരുന്നു അവര്‍. എഴുത്തുകാരില്‍ ചിലരായ ദാവീദ്, ശലോമോന്‍,എന്നിവര്‍ രാജാക്കന്‍മാരും ദാനീയേല്‍,നെഹമ്യാവ് എന്നിവര്‍ രാജ്യതന്ത്രജ്ഞന്‍മാരും, എസ്രാ,മോശെ,യിരമ്യാവ് എന്നിവര്‍ പുരോഹിത-പ്രവാചകന്‍മാരും, പൌലോസ്, ലൂക്കോസ് എന്നിവര്‍ ബുദ്ധിജീവികളും ഡോക്ടര്‍മാരും, പത്രൊസ്,യാക്കോബ് എന്നിവര്‍ മീന്‍പിടിത്തക്കാരായ സാധാരണക്കാരും,മത്തായി എന്ന ചുങ്കം പിരിവുകാരനും ബൈബിള്‍ എഴുത്തുകാരില്‍പ്പെടുന്നു.
6.  ബൈബിള്‍ എഴുതപ്പെട്ട സ്ഥലങ്ങള്‍?
    ബൈബിള്‍ എഴുതുവാന്‍ എഴുത്തുകാര്‍ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങള്‍ വളരെ വ്യത്യസ്ഥങ്ങളാണ്. സീനായ്, മോവാബ് സമഭൂമികള്‍,കൊട്ടാരം, കെബാര്‍ നദീതീരം, ദേവാലയം,ശൂശന്‍ രാജധാനി,യെരീഹോ, ബെഥേല്‍, കാരാഗൃഹങ്ങള്‍, പതമൊസ് ദ്വീപ്,എന്നീ സ്ഥലങ്ങള്‍ അവയിലുള്‍പ്പെടുന്നു.
7.  വേദപുസ്തകത്തിന്‍റെ ആധികാരികത?
                               യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു’ , ‘യഹോവ കല്പിച്ചു’, ‘യഹോവയുടെ വചനം എനിക്കുണ്ടായി’, എന്നീ പ്രയോഗങ്ങള്‍ പഴയനിയമത്തില്‍ 3800 പ്രാവശ്യം കാണാം. ബൈബിള്‍ എഴുതുവാന്‍ ദൈവം തന്നെയാണ് തന്‍റെ ദാസന്‍മാര്‍ക്ക് നിയോഗം കൊടുത്തിരിക്കുന്നത്.(പുറ.17:14, 24:4, സംഖ്യ.33:2, ആവ.31:24, യിരെ.30:1, 36:1,2,4, ഹബ.2:2). പഴയനിയമ എഴുത്തുകാരെ യേശുക്രിസ്തുവും അപ്പോസ്തലന്‍മാരും പൂര്‍ണ്ണമായി അംഗീകരിക്കുകയും സ്ഥിരീകരിക്കുകയും ചെയ്തിരിക്കുന്നു. യേശുക്രിസ്തു പഴയനിയമം ദൈവവചനം തന്നെയെന്ന് സ്ഥിരീകരിച്ചതിന്‍റെ തെളിവാണ് ‘ന്യായപ്രമാണവും പ്രവാചന്‍മാരും’ എന്ന പ്രയോഗം കൊണ്ട് നാം മനസ്സിലാക്കുന്നത്.(മത്താ. 5:17).
                  ബൈബിള്‍ ദൈവത്തിന്‍റെ വചനമാണെന്നും ദൈവത്തിന്‍റെ ആ വചനത്തോട് ആര്‍ക്കെങ്കിലും കൂട്ടുവാനോ കുറയ്ക്കുവാനോ കഴിയില്ല എന്നും നിവര്‍ത്തീകരിക്കപ്പെടേണ്ട ദൈവവചനം നിവര്‍ത്തിക്കപ്പട്ടെങ്കല്‍ മാത്രമേ ആകാശവും ഭൂമിയും ഒഴിഞ്ഞ് പോവുകയുള്ളൂ എന്നും കര്‍ത്താവായ യേശുക്രിസ്തു വ്യക്തവും സ്പഷ്ടവുമായി പ്രഖ്യാപിച്ചിട്ടുണ്ട്.(മത്താ.5:18, ലൂക്കോ.16:16). സ്വയം പൂര്‍ണ്ണതതത പ്രഖ്യാപിക്കുന്ന ഒരേ ഗ്രന്ഥം ബൈബിള്‍ തന്നെയാണ്.
         അപ്പോസ്തലനായ പത്രൊസ് വേദപുസ്തകത്തിന്‍റെ ആധികാരികതയെ കുറിച്ചു ഇപ്രകാരം വ്യക്തമാക്കുന്നു. “തിരുവെഴുത്തിലെ പ്രവചനം ഒന്നും സ്വയമായ വ്യാഖ്യാനത്താലുളവാകുന്നതല്ല എന്നും ആദ്യം തന്നെ അറിഞ്ഞുകൊള്ളണം. പ്രവചനം ഒരിക്കലും മനുഷ്യന്‍റെ ഇഷ്ടത്താല്‍ വന്നതല്ല. ദൈവകല്പനയാല്‍ മനുഷ്യര്‍ പരിശുദ്ധാത്മ നിയോഗം പ്രാപിച്ചിട്ട് സംസാരിച്ചതത്രെ”.(പത്രൊ.1:20,21)
                       അപ്പോസ്തലനായ പൌലോസ് വേദപുസ്തകത്തിന‍്‍റെ ആധികാരികതയെക്കുറിച്ച് 2 തിമൊഥെയൊസ് 3-മദ്ധ്യായം 16-മത്തെ വാക്യത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. “എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകുന്നു”. (All scripture is given by inspiration of God)
8.  ബൈബിള്‍ മൊത്തത്തില്‍
9.  ആദ്യ ബൈബിള്‍ ഏതു ഭാഷയില്‍?
   പഴയനിയമം ആദ്യമായി എഴുതപ്പെട്ടത് എബ്രായ,കല്‍ദയ(അരാമ്യ), ഗ്രീക്ക് ഭാഷകളിലാണ്. എന്നാല്‍ കുറെ ഭാഗമൊഴിച്ചാല്‍ ബാക്കി മുഴുവന്‍ ഭാഗവും പുരാതനഭാഷയായ എബ്രായ ഭാഷയില്‍ തന്നെയാണ് പഴയനിയമം എഴുതിയിരിക്കുന്നത്.
   ബാബിലോന്യ അടിമത്വത്തിന് ശേഷം എബ്രായഭാഷ മരിച്ചുവെന്ന് തന്നെ പറയാം. അടിമകളായിപ്പോയ യിസ്രായേല്യര്‍ അവര്‍ പോയ സ്ഥലത്തെ ഭാഷ പഠിച്ചിരുന്നതിനാല്‍ സ്വന്ത ഭാഷ മറന്നുപോയി. യിസ്രായേല്യര്‍ പില്‍ക്കാലത്ത് യെരുശലേമിലേക്ക് തിരികെ വന്നപ്പോള്‍ എസ്രാ ശാസ്ത്രി ന്യായപ്രമാണപുസ്തകം എബ്രായഭാഷയില്‍ വായിച്ചെങ്കിലും ജനത്തിന് മനസ്സിലാകാത്തതിനാല്‍ അരാമ്യഭാഷയില്‍ അതു പൊരുള്‍ തിരിച്ചു കൊടുത്തതായി കാണാം(നെഹ.8).
           ക്രിസ്തുവിന് 280 കൊല്ലം മുമ്പ് (BC-280) മിസ്രയീം രാജാവായിരുന്ന ടോളമി ഫിലഡെല്‍ഫസിന്‍റെ (Ptolemy philadelphus) കല്പന പ്രകാരം പഴയനിയമം മുഴുവനും ഗ്രീക്ക് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു. ഇത് അലക്സാണ്ടറിന്‍റെ ബൃഹത്തായ വായനശാല വിപുലീകരിക്കുന്നതിനോടുള്ള ബന്ധത്തിലായിരുന്നവെങ്കിലും അലക്സാണ്ട്രിയായില്‍ പാര്‍ത്തിരുന്ന ആയിരക്കണക്കിന് യെഹൂദന്‍മാര്‍ക്ക് ഇത് വളരെ പ്രയോജനമായിത്തീര്‍ന്നു. ഈ വിവര്‍ത്തനമാണ് പൊതുവെ സെപ്റ്റുവജിന്‍റ് (Septuagint) എന്നറിയപ്പെടുന്നത്. ഇതാണ് യേശുക്രിസ്തുവിന്‍റെ കാലത്ത് പാലസ്തീനില്‍ പൊതുവായി ഉപയോഗിക്കപ്പെട്ടതും യേശുക്രിസ്തുവും മറ്റ് എഴുത്തുകാരും ഉപയോഗിച്ചതും.
      കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ക്രൂശീകരണസമയത്ത് “നസറായനായ യേശു യെഹൂദന്‍മാരുടെ രാജാവ്’ എന്ന മേലെഴുത്ത് മൂന്ന് ഭാഷകളില്‍ എഴുതിവച്ചു. അത് യഥാക്രമം എബ്രായ,റോമ,യവന ഭാഷകളിലായിരുന്നു. ഇതില്‍ ഗ്രീക്ക് സംസാരഭാഷയും,റോമന്‍ ഔദ്യോഗിക ഭാഷയും എബ്രായ മതപരമായ ഭാഷയും ആയിരുന്നു. അതുകൊണ്ട്  വിവിധ തുറകളിലുള്ള എല്ലാവരും അത് വായിപ്പാനിടയായി.
         വിശുദ്ധ വേദപുസ്തകം 2018 ഭാഷകളില്‍ തര്‍ജ്ജിമ ചെയ്തിട്ടുണ്ട്. വിശ്വവിഖ്യാതനായ ഇംഗ്ളീഷ് സാഹിത്യകാരന്‍ ഷേക്സ്പിയറിന്‍റെ പുസ്തകങ്ങള്‍ ഏതാണ്ട് 50 ഭാഷകളില്‍ മാത്രമേ തര്‍ജ്ജിമ ചെയ്തിട്ടുള്ളു. ഇംഗ്ളീഷില്‍ ബൈബിളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടത് AD-1382-ല്‍ ജോണ്‍ വൈക്ളിഫ് എന്ന വ്യക്തിയാല്‍ ചെയ്യപ്പെട്ടു.ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രൊഫസറായിരുന്നു അദ്ദേഹം.
       AD-1454-ല്‍ അച്ചടി യന്ത്രം കണ്ട് പിടിച്ച Johannes Gutenberg എന്ന വ്യക്തിയാണ് ബൈബിള്‍ ആദ്യമായി പ്രിന്റ് ചെയ്തത്. 1456 ആഗസ്റ്റ് 24-ന് ലത്തീന്ഭാഷയില്‍ വേദപുസ്തകം അച്ചടിച്ചു. അതാണ് വള്ഗേറ്റ് ബൈബിള്‍(vulgate bible)1457-ല്‍ അദ്ദേഹം തന്നെ സങ്കീര്‍ത്തനങ്ങള്‍ അച്ചടിച്ചു പ്രസിദ്ധീകരിച്ചു.
10. മലയാളം ബൈബിളിന്‍റെ ആദ്യ ഉത്ഭവം?
ബോംബെ കുരിയര്‍ പ്രസില്‍ 1911-ല്‍ അച്ചടിച്ചു പ്രസിദ്ധപ്പെടുത്തിയതാണ് മലയാളത്തില്‍ ആദ്യത്തെ ബൈബിള്‍ വിവര്‍ത്തനം. ഡോ.ക്ലോഡിയസ് ബുക്കാനന്‍റെ നിര്‍ദ്ദേശാനുസരണം കോട്ടയത്തെ സിറിയന്‍ ബിഷപ്പായിരുന്ന മാര്‍ ഡയനേഷ്യസ് ഒന്നാമന്‍റെ മേല്‍ നോട്ടത്തിലാണ് പ്രസ്തുത വിര്‍ത്തനം തയ്യാറാക്കിയത്. സുറിയാനിയില്‍ നിന്ന് നേരിട്ടായിരുന്നു വിവര്‍ത്തനം. പുതിയനിയമത്തിലെ നാലു സുവിശേഷങ്ങളും അപ്പോസ്തല പ്രവര്‍ത്തികളും മാത്രമേ 1811-ല്‍ ഇപ്രകാരം ചെയ്തുള്ളു. കേരളത്തില്‍ മലയാളം അച്ചടി ഇല്ലാതിരുന്നതിനാല്‍ ബോംബെയിലെ കുരിയര്‍ പ്രസില്‍ മലയാളം അച്ചുകള്‍ കൊത്തിയുണ്ടാക്കിയാണ് ഇതിന്‍റെ മുദ്രണം നിര്‍വ്വഹിച്ചത്. എന്നാല്‍ ഈ ബൈബിളിന് വലിയ പ്രചാരം കിട്ടിയില്ല. കാരണം,അന്നത്തെ തമിഴ് കലര്‍ന്ന അതിന്‍റെ ഭാഷയുടെ പരിമിതിയാലും മറ്റും തടസ്സങ്ങളും  ആയിരുന്നു കാരണം. ഇതിന് 9 അര ഇഞ്ച് നീളവും എട്ട് ഇഞ്ച് വീതിയുമുള്ള 504 പേജുകളുണ്ട്.
            പിന്നീട് 1829(1819)-ല്‍ രണ്ട് ആശാരിമാരുടെയും ഒരു തട്ടാന്‍റെയും സഹായത്തോടെ കോട്ടയം സി.എം.എസ്. പ്രസില്‍ റവ.ബഞ്ചമിന്‍ ബെയ് ലിയുടെ നേതൃത്വത്തില്‍ താന്‍ തന്നെ രൂപ കല്പന ചെയ്തുണ്ടാക്കിയ ഒരു പ്രസിലാണ് ആദ്യമായി കേരളത്തില്‍ പുതിയനിയമ പരിഭാഷ അച്ചടിച്ചത്.1839-ല്‍ പഴയനിയമത്തിലെ മോശൈക പഞ്ചഗ്രന്ഥങ്ങളും 1842-ല്‍ സമ്പൂര്‍ണ്ണ ബൈബിള്‍ വിവര്‍ത്തനവും ബെയിലി തന്നെ തയ്യാറാക്കി. ഇതാണ് മലയാള ഭാഷയിലെ ആദ്യബൈബിള്‍.
                    എന്നാല്‍ ബെയിലിയുടെ പുതിയനിയമ പരിഭാഷ പരിഷ്കരിച്ചുകൊണ്ട് 1868-ല് മംഗലാപുരത്തു നിന്നും ബഹുഭാഷ പണ്ഡിതനായ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് ‘നമ്മുടെ കര്‍ത്താവും രക്ഷിതാവും ആയ യേശുക്രിസ്തുവിന്‍റെ പുതിയനിയമം’ എന്ന് നാമകരണം ചെയ്തുകൊണ്ട് മലയാളം പുതിയനിയമ പരിഭാഷ പ്രസിദ്ധീകരിച്ചു.
                   ഇതിനോടകം മലയാള ഭാഷയ്ക്കുണ്ടായ പുരോഗതിക്കനുസരിച്ച് വേദപുസ്തക വിവര്‍ത്തനത്തിനും സാരമായ മാറ്റം വരുത്തി.സി.എം.എസുകാരും  ബാസല്‍ മിഷന്‍കാരും ഒരുമിച്ച് ഒരു സമ്പൂര്‍ണ്ണ ബൈബിള്‍ 1910—ല്‍ മംഗലാപുരം പ്രസില്‍‍ നിന്നും മുദ്രണം ചെയ്തു. ഇതാണ് ഇന്ന് പ്രൊട്ടസ്റ്റന്‍റെ് വിഭാഗങ്ങള്‍‍ക്കിടയില്‍ പ്രചാരത്തിലിരിക്കുന്ന സത്യവേദപുസ്തകം.
11. ബൈബിള്‍ വിഭജനം.
               വേദപുസ്തകത്തെ പ്രധാനമായും രണ്ടായി തിരിക്കാം. അവ ക്രമത്തില്‍ പഴയനിയമം(Old Testament), പുതിയനിയമം(New Testament) എന്നിങ്ങനെയാണ്. Testament എന്നുവച്ചാല്‍ ഉടമ്പടി എന്നര്‍ത്ഥം.
           
പഴയനിയമത്തെ മൂന്നായി തിരിക്കാം
പഴയനിയമത്തെ കര്‍ത്താവായ യേശുക്രിസ്തു തന്നെ മൂന്നായി തരം തിരിച്ചിരിക്കുന്നു(ലൂക്കോസ്.24:44). അവ യഥാക്രമം ന്യായപ്രമാണം, പ്രവാചകപുസ്തകം, സങ്കീര്‍ത്തനം എന്നിങ്ങനെയാണ്.


1.    ന്യായപ്രമാണം(Torah=Laws): മോശെയാല്‍ എഴുതപ്പെട്ട ഉല്പത്തി, പുറപ്പാട്, ലേവ്യപുസ്തകം,സംഖ്യപുസ്തകം,ആവര്‍ത്തനപുസ്തകം എന്നിവയാണ് ന്യായപ്രമാണം. ഈ അഞ്ച് പുസ്തകത്തെ പഞ്ചഗ്രന്ഥപുസ്തകം(Pentateuch-പെന്‍റെ റ്റ്യൂക്ക്) എന്നും വിളിക്കാം. ഇവ ബൈബിളിന്‍റെ അടിസ്ഥാനം ആയി നിലകൊള്ളുന്നു.
2.    പ്രവാചക പുസ്തകം: ഇവയില്‍ തന്നെ മൂന്ന് കാറ്റഗറി ഉണ്ട്. (1) ചരിത്രപുസ്തകം. ഇവ യഥാക്രമം,യോശുവ മുതല്‍ എസ്ഥേര്‍ വരെയുള്ള 12 പുസ്തകങ്ങളാണ്.യിസ്രായേലിന്‍റെ ചരിത്രം വെളിപ്പെടുത്തുന്നത് കൊണ്ട് ഇവയെ ചരിത്രപുസ്തകം(Historical Books) എന്നും വിളിക്കുന്നു. (2).വലിയപ്രവാചകപുസ്തകം. അവ യഥാക്രമം, യെശയ്യാവ്,യിരെമ്യാവ്,യെഹെസ്കേല്‍,വിലാപങ്ങള്‍,ദാനീയേല്‍, എന്നീ അഞ്ച് പുസ്തകങ്ങളാണ്. വിലാപങ്ങള്‍ എഴുതിയത് യിരെമ്യാവ് തന്നെയാണ്. (3).ചെറിയ പ്രവാചകപുസ്തകം: അവ യഥാക്രമം ഹോശേയ മുതല്‍ മലാഖി വരെയുള്ള 12 പുസ്തകങ്ങളാണ്.
3.    സങ്കീര്‍ത്തനപുസ്തകം: ഇവ യഥാക്രമം ഇയ്യോബ് മുതല്‍ ഉത്തമഗീതം വരെയുള്ള 5 പുസ്തകങ്ങളാണ്. ഇവയെ കാവ്യപുസ്തകങ്ങള്‍ എന്നും വിളിക്കാം.
പുതിയനിയമത്തെ മൂന്നായി തിരിക്കാം
1.   ചരിത്രപുസ്തകം: ഇവ ആദ്യനാല് സുവിശേഷങ്ങളും അപ്പൊ.പ്രവര്‍ത്തികളുടെ പുസ്തകങ്ങളുമാണ്.
2.   ലേഖനങ്ങള്‍: റോമര്‍ മുതല്‍ യൂദാ വരെയുള്ള 21 പുസ്തകങ്ങളാണ്.
3.   പ്രവചനപുസ്തകം: ഇത് വെളിപ്പാട് പുസ്തകമാണ്.
   നാം ഇന്ന് കാണുന്ന ബൈബിളിലെ  അദ്ധ്യായങ്ങളും വാക്യങ്ങളുമായുള്ള വിഭജനം മാനുഷിക കണ്ട് പിടിത്തം ആണ്. പുരാതന യഹൂദന്‍മാര്‍ അവരുടെ സിനഗോഗിലെ സര്‍വ്വീസിന് വേണ്ടി ചില സെക്ഷന്‍ ആയിട്ട് മാത്രമാണ് തിരിച്ചിരുന്നത്.
    AD-250 വരെ ബൈബിള്‍ അദ്ധ്യായങ്ങളായി വിഭജിക്കപ്പെട്ടിട്ടില്ലായിരുന്നു. എന്നാല്‍ പതിമൂന്നാം നൂറ്റാണ്ടിന്‍റെ മധ്യത്തോട് കൂടി ബൈബിള്‍ മുഴുവനായി അധ്യായങ്ങളായി വിഭജിച്ചത് കര്‍ദ്ദിനാള്‍ ഹ്യൂഗോ എന്ന ആളാണ്. ലാറ്റിന്‍ ഭാഷയിലാണ് അദ്ദേഹം ബൈബിള്‍ ചെയ്തത്. അദ്ദേഹം 1263-ല്‍ മരിച്ചു. എന്നാല്‍ പുതിയനിയമ വാക്യ വിഭജനം ചെയ്തത് 1551-ല്‍ റോബര്‍ട്ട് സ്റ്റീഫന്‍സ് എന്ന വ്യക്തിയാണ്,ഗ്രീക്കിലാണ് അദ്ദേഹം അത് ചെയ്തത്.
   എന്നാല്‍ വേദപുസ്തകം മുഴുവനായി വാക്യങ്ങളായി വിഭജിച്ച് പ്രിന്‍റെ് ചെയ്തത് 1560-ല്‍ ജനീവ ബൈബിള്‍ ആണ്.
12.  വേദപുസ്തകത്തിന് ബൈബിളില്‍ പറയുന്ന പേരുകള്‍?
1.   ന്യായപ്രമാണ പുസ്തകം(Book of Law) (Neh. 8:3)
2.   യഹോവയുടെ ന്യായപ്രമാണം (Law of the LORD) (Ps.1:2)
3.   തിരുവെഴുത്ത്(Scriptures) (John.5:39)
4.   വിശുദ്ധ രേഖ(Holy Scriptures) (Rom.1:2)
5.   ദൈവത്തിന്‍റെ വചനം(Word of God) (Heb.1:12)
6.   ജീവന്‍റെ വചനം (Word of Life) (Phil.2:16)
7.   യഹോവയുടെ പുസ്തകം(Book of the LORD)(Ish.34:16)
8.   സത്യഗ്രന്ഥം(Scripture of Truth) (Dan.10:21)                    
13.  വേദപുസ്തകത്തിന്‍റെ പ്രത്യേകതകള്‍?
വേദുപുസ്തകത്തിന് മറ്റ് മതഗ്രന്ഥങ്ങളെ അപേക്ഷിച്ചുള്ള പ്രത്യേകതകള്‍ എന്തെല്ലാമെന്ന് നോക്കാം. നാം മുന്‍പ് പഠിച്ചുവല്ലോ ബൈബിള്‍ ദൈവത്തിന്‍റെ കല്പനയാല്‍ മനുഷ്യര്‍ പരിശുദ്ധാത്മ നിയോഗം പ്രാപിച്ചിട്ട് എഴുതിയതാണെന്ന്. ആയതിനാല്‍ തന്നെ ചില പ്രത്യേകതകളും ഉണ്ട്. അവ താഴെ പറയുന്നവയാണ്.
1.    വേദപുസ്തക വചനം നിര്‍മ്മലമാണ്(Pure)(സങ്കീ.19:8)
2.    വേദപുസ്തക വചനം തികവുള്ളതാണ്(Perfect) (സങ്കീ.19:7)
3.    വേദപുസ്തക വചനം വിശ്വാസ്യമാണ്(Sure) (സങ്കീ.111:7,8)
4.    വേദപുസ്തക വചനം സത്യമാണ്(Truth)|(സങ്കീ.119:142,151,160, യോഹ.17:17)
5.    വേദപുസ്തക വചനം ജീവനും ചൈതന്യവുമുള്ളതാണ്.(Living and active)(എബ്രാ.4:12)
6.    വേദപുസ്തക വചനം എന്നന്നേക്കും നിലനില്ക്കുന്നു(Enduring)(യെശ.40:8)
14.   ദൈവവചനത്തിന്‍റെ ശക്തി?
1.    MOVING POWERഅവന്‍റെ വചനം അതിവേഗം ഓടുന്നു.(സങ്കീ.147:15,യെശ.55:11)
2.    CREATIVE POWER- ലോകം ദൈവത്തിന്‍റെ വചനത്താല്‍ നിര്‍മ്മിക്കപ്പെട്ടു(എബ്രാ.11:3)
3.    DISCERNING POWER- ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നു(എബ്രാ.4:12)
4.    HEALING POWER: അവന്‍ തന്‍റെ വചനത്തെ അയച്ചു സൌഖ്യമാക്കി(സങ്കീ.107:20)
5.    BREAKING POWER: എന്‍റെ വചനം…..പാറയെ തകര്‍ക്കുന്ന ചുറ്റിക പോലെ അല്ലയോ(യിര.23:29)
6.    DESTRUCTIVE POWER: എന്‍റെ വചനം തീ പോലെ(യിര.23:29), നിന്‍റെ വായില്‍ എന്‍റെ വചനങ്ങളെ തീയും..(യിര.5:14), അതേ വചനത്താല്‍ തീക്കായി...(2പത്രൊ.3:7)
7. ജീസസ്





















1 comment: