സ്കീസോഫ്രീനിയ
എന്ന മാനസിക രോഗവും ലക്ഷണങ്ങളും
സ്കീസോഫ്രീനിയ എന്താണ്?(What is Schizophrenia)
സ്കീസോഫ്രീനിയ ഒരു വ്യക്തിയുടെ ചിന്തകളെയും പെരുമാറ്റത്തെയും വികാരങ്ങളെയും പ്രവര്‍ത്തനശേഷിയേയും ബാധിക്കുന്ന മാനസികരോഗമാണ്. അതി തീവ്രമായ വിഭ്രാന്തിയില്‍ മനസ്സ് അകപ്പെടുന്ന രോഗമാണ് സ്കീസോഫ്രീനിയ.
അടയാളങ്ങളും ലക്ഷണങ്ങളും.
സ്കീസോഫ്രീനിയ വളരെ സങ്കീര്‍ണ്ണമായ ഒരു രോഗമാണ്. ഇതിന്‍റെ ലക്ഷണങ്ങളെ രണ്ടായി തിരിച്ചുകൊണ്ടുള്ള ഒരു സമീപനരീതി നിലവിലുണ്ട്. ലക്ഷണങ്ങളെ വിധ്യാത്മക ലക്ഷണങ്ങള്‍Positive Symptoms) എന്നും നിഷേധാത്മക ലക്ഷണങ്ങള്‍(Negative Symptoms) എന്നും തരം തിരിക്കുന്നു. സാധാരണയായി വ്യക്തിയില്‍ കാണപ്പെടാത്ത എന്തെങ്കിലും(മതിഭ്രമങ്ങള്‍)കാണുന്നുവെങ്കില്‍ അവ വിധ്യാത്മക ലക്ഷണങ്ങള്‍ ആണ്. സാധാരണയായി വ്യക്തിയില്‍ കാണപ്പെടുന്ന എന്തിന്‍റെയെങ്കിലും അഭാവം ഉണ്ടെങ്കില്‍ (പിന്‍മാറ്റം,നിര്‍വികാരത) ഇതിനെ നിഷേധാത്മക ലക്ഷണങ്ങള്‍ എന്നും പറയാം.
വിധ്യാതത്മക ലക്ഷണങ്ങള്‍(POSITIVE SYMPTOMS)
1. യാതൊരു വിധ വിശദീകരണങ്ങള്‍ക്കും തിരുത്തുവാന്‍ പറ്റാത്തവിധത്തിലുള്ള വിചിത്രമായ ആശയങ്ങളും അവിശ്വാസങ്ങളും(DELUTION)
2. സംശയസ്വഭാവം.
3. ചാരിത്ര്യത്തെ സംശയിക്കുന്ന ആശയങ്ങള്‍
4. എന്‍റെ വിചാരങ്ങളെ മറ്റുള്ളവര്‍ മനസ്സിലാക്കുന്നു എന്നുള്ള തോന്നല്‍.
5. മറ്റുള്ളവര്‍ക്ക് കേള്‍ക്കുവാന്‍ കഴിയാത്ത സാങ്കല്പിക ശബ്ദങ്ങള്‍കേള്‍ക്കുക.
6. ഭയം തോന്നല്‍.
7. ബന്ധമില്ലാത്ത,അര്‍ത്ഥമില്ലാത്ത സംസാരം,വിചിത്ര പ്രതികരണങ്ങളും ഭാവങ്ങളും.
8. സാങ്കല്‍പിക വ്യക്തികളുമായി സംസാരിക്കല്‍,പെട്ടന്ന് ദേഷ്യം,പെട്ടന്ന് അക്രമാസക്തരാകുക.
9. സാമൂഹികവും വൈകാരികവുമായ ഒഴിഞ്ഞുമാറല്,ദിവസങ്ങളോളം വിട്ടു അലഞ്ഞ്തിരിയല്‍ അല്ലെങ്കില്‍ ദിവസങ്ങളോളം വീട്ടില്‍ നിന്ന് ഇറങ്ങാന്‍ കൂട്ടാക്കാതിരിക്കുക.
10. കാരണമില്ലാതെ ചിരിക്കുക
11. കണ്ണാടിയില്‍ നോക്കി ഗോഷ്ടി കാണിക്കുക.
12. അനുയോജ്യമല്ലാത്ത വികാരപ്രവര്‍ത്തനങ്ങള്‍.
13. മറ്റുള്ളവരോടൊത്ത് ഇടപഴകുവാനും വ്യക്തി ബന്ധങ്ങള്‍ നിലനിര്‍ത്തുവാനും കഴിയാതെ വരിക.
14. ആത്മഹത്യ പ്രവണത.
15. ജോലിയിലെ ഏകാഗ്രത കുറഞ്ഞുപോകല്‍, ജോലിയില്‍ തെറ്റുവരുത്തുക, ജോലിക്ക് ഹാജരാവാതി രിക്കുക, നിരുത്തരവാദിത്വം കാണിക്കുക.
16. ഇടയ്ക്കിടെ ജോലിമാറുക, ജോലി രാജിവയ്ക്കുക.
17. വിദ്യാര്‍ത്ഥികള്‍ പഠനം നിര്‍ത്തുന്നു,അല്ലെങ്കില്‍ പലതവണ തോല്ക്കുന്നു.
നിഷേധാത്മക ലക്ഷണങ്ങള്‍(NEGATIVE SYMPTOMS)
1. നിര്‍വികാരത(ഒരു ഭാവവും ഇല്ലായ്മ)
2. പിന്‍മാറ്റം
3. സംസാര രാഹിത്യം(അര്‍ത്ഥശൂന്യമായ സംസാരം)
4. അന്തര്‍ മുഖത്വം(ഉള്‍വലിയുവാനുള്ള പ്രവണത)
5. ദൈനംദിനചര്യകളില്‍ നിഷ്ടയില്ലായ്മ
6. ഒറ്റയ്ക്ക് ഒരു ലോകത്തിലും ചിന്തയിലും ഒതുങ്ങിക്കൂടല്‍
കാരണങ്ങള്‍(CAUSES)
മസ്തിഷ്കത്തിലെ ജീവരാസ വ്യവസ്ഥകളുടെ അസന്തുലിതാവസ്ഥ, പ്രത്യേകിച്ച് നാഡീകോശങ്ങള്‍ തമ്മില്‍ സന്ദേശം കൈമാറുന്നതിനുള്ള ഡോപോമിന്‍ എന്ന രാസ പദാര്‍ത്ഥത്തിനറെ അളവ് കൂടുന്നതാണ് സ്കീസോഫ്രീനിയയുടെ അടിസ്ഥാനപരമായ കാരണം.
1. കുടുംബ ചരിത്രം
2. പാരമ്പര്യ ഘടകങ്ങള്‍
3. ന്യൂറോണിന്‍റെ പുനരുജ്ജീവനം നിലയ്ക്കുന്നു.
Multiply Profits AND Automate Your Business
AWeber's email marketing software makes it easy.
Learn how they can do it for you, too.
No comments:
Post a Comment